റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് കിങ്ങിണിക്കുട്ടി; ജനിച്ചപ്പോള്‍ 430 ഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതി; അഭിമാനനേട്ടവുമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി

അടൂര്‍: എങ്ങും ദുരിതങ്ങള്‍ വാരിവിതറിയ കോവിഡ് മഹാമാരി കാലത്ത് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നിന്ന് ഒരു ശുഭ വാര്‍ത്ത.

മാസം തികയാതെ പ്രസവിച്ചപ്പോള്‍ 430 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞ് ഇന്ന് പൂര്‍ണ ആരോഗ്യവതി.2021 ജനുവരി 12ന് 24 ആഴ്ച (ആറു മാസം) ഗര്‍ഭിണി ആയിരുന്നപ്പോളാണ് പത്തനംതിട്ട തട്ടയില്‍ അഭിഷേക് സി നായരുടെ ഭാര്യ അമൃത തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. കിങ്ങിണി എന്ന് വിളിക്കുന്ന അവരുടെ പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായതില്‍ ആഹ്ലാദത്താലാണ് അമ്മയും പ്രത്യേകിച്ച് സൈനിക സേവനത്തിലുള്ള അച്ഛന്‍ അഭിഷേക്.

തുടക്കത്തില്‍ 390 ഗ്രാം വരെ തൂക്കം കുറഞ്ഞ കുട്ടിയെ 120 ദിവസത്തെ വിദഗ്ത ചികിത്സക്ക് ശേഷം 1800 ഗ്രാമില്‍ എത്തിക്കാനായതില്‍ കൃതാര്‍ത്ഥനാണ് ചികിത്സക്ക് നേതൃത്വം വഹിച്ച ലൈഫ് ലൈന്‍ ആശുപത്രി Neonatal Inten sive care unit (NICU) മേധാവി ഡോ.ബിനു ഗോവിന്ദ്. അതിനൂതനമായ ചികിത്സാ സംവിധാനമുള്ള NICU വില്‍, അദ്ദേഹത്തിന്റെ കീഴിലുള്ള വിദഗ്ദസംഘമാണ് കുട്ടിയെ പരിചരിച്ചത്.

ഇപ്പോള്‍ അഞ്ചരമാസം പ്രായമായ കിങ്ങിണി ബുദ്ധിക്കും വളര്‍ച്ചക്കും യാതൊരു വൈകല്യവുമില്ലാതെ ആരോഗ്യവതിയായിരിക്കുന്നു.

ഇതിനു മുന്‍പ്, 2018 നവംബറില്‍ 510 ഗ്രാം തൂക്കത്തില്‍ ജനിച്ച കരുനാഗപ്പള്ളി സ്വദേശി നഫീസത്തുല്‍ മിസ്രിയ ആയിരുന്നു ലൈഫ് ലൈന്‍ NICU – വിന്റെ പരിചരണത്തില്‍ രക്ഷപ്പെട്ട ഏറ്റവും ഭാരം കുറഞ്ഞ കുട്ടി.ആ റെക്കോര്‍ഡ് ആണ് കിങ്ങിണിക്കുട്ടി തിരുത്തിയിട്ടുള്ളത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…