കോന്നി :999 മലകളെ വിളിച്ചു ചൊല്ലി പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കി 101 കരിക്ക് പടേനിയുടെ തെളിനീര്‍ പൂര്‍വ്വികര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് കര്‍ക്കടക വാവ് ദിനത്തില്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം )വാവൂട്ട് ചടങ്ങോടെ ആശാന്മാരെ കുടിയിരുത്തിയ പര്‍ണ്ണശാലയില്‍ പിതൃ പൂജകള്‍ നടന്നു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാവൂട്ട് ചടങ്ങ് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ സ്വാഗതം പറഞ്ഞു.
കോവിഡ് മാനദണ്ഡപ്രകാരം കര്‍ക്കടക വാവ് ബലി തര്‍പ്പണം മാറ്റി പകരം പിതൃ പൂജ നടന്നു.
ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, മലയ്ക്ക് കരിക്ക് പടേനി, വാനര ഊട്ട്, മീനൂട്ട്, ആദ്യ ഉരുമണിയന്‍ പൂജ എന്നിവയ്ക്ക് കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍ നേതൃത്വം നല്‍കി.