‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന വിശേഷണത്തിനര്‍ഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ആണ് ഫോട്ടോഷൂട്ടിലെ പ്രധാന ആകര്‍ഷണം.
നാടന്‍ പെണ്‍കുട്ടി ഇമേജ് മാത്രമല്ല, മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. ഹെയര്‍ സ്‌റ്റൈല്‍ മുതല്‍ വസ്ത്രങ്ങളില്‍ വരെ മാറ്റം കൊണ്ടുവരാന്‍ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. അഫ്‌സല്‍ ഒലീവ് ആണ് ഫോട്ടോഗ്രാഫര്‍ (ഒലീവ് വെഡ്ഡിങ് കമ്പനി).
‘അങ്കമാലി ഡയറീസി’ല്‍ ലിച്ചി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച് മലയാളസിനിമയിലെത്തിയ അന്ന പിന്നീട് വെളിപാടിന്റെ പുസ്തകത്തിലൂടെയും പ്രേക്ഷകശ്രദ്ധനേടി. ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന്‍ എന്നിവയാണ് നടിയുടെ മറ്റ് പ്രധാന സിനിമകള്‍.
‘അയ്യപ്പനും കോശി’യുമാണ് അന്നയുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം.