File image
കടമ്പനാട് :നാളെ മുതല്‍ കടമ്പനാട് വില്ലേജ് ഓഫീസ് മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഫെഡറല്‍ ബാങ്കിന് സമീപത്തുള്ള ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിന്റെ താഴത്തെ നിലയിലാണ് തിങ്കളാഴ്ച മുതല്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുക. നിലവിലെ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ കെട്ടിട ഉടമ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടത് തുടര്‍ന്നാണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്