യുവ കവി കണ്ണന്‍ എസ് ദാസിന്റെ ആദ്യ കവിത സമാഹാരമായ ‘ജാലകമില്ലാത്ത ഒറ്റവാതില്‍മുറി ‘ പ്രകാശനം

കടമ്പനാട്:തുവയൂര്‍ സത്യവാന്‍ സ്മാരക ഗ്രന്ഥശാലയില്‍ വെച്ചു നടന്ന ചടങ്ങില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു . സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ പുസ്തകം ഏറ്റുവാങ്ങി . കവി കെ സജീവ്കുമാര്‍ പുസ്തകം പരിചയപ്പെടുത്തി . അടൂര്‍ മുന്‍ എം എല്‍ എ ,ആര്‍ ഉണ്ണികൃഷ്ണപ്പിള്ള അധ്യക്ഷനായിരുന്ന ചടങ്ങില്‍ സത്യവാന്‍ സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറി ബി ബിജുകുമാര്‍ സ്വാഗതം ആശംസിച്ചു. 

കടമ്പനാട് പഞ്ചായത് പ്രസിഡന്റ് കുമാരി പ്രിയങ്ക പ്രതാപ് , സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് കമ്മറ്റി അംഗം പി , ബി ഹര്‍ഷകുമാര്‍ , കടമ്പനാട് മുന്‍ പഞ്ചായത് പ്രസിഡന്റ് എം .ആര്‍ ജയപ്രസാദ് , എ ആര്‍ അജീഷ് കുമാര്‍ , അടൂര്‍ സാഹിത്യവേദി സെക്രട്ടറി അഡ്വ : സിദ്ധാര്‍ഥ് ഇടയ്ക്കാട് , എസ് .രാധാകൃഷ്ണന്‍ , സാറാമ്മ ചെറിയാന്‍ , പ്രസന്നകുമാരി , ദീപക് , ആര്‍.രഘു , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . കണ്ണന്‍ എസ് ദാസ് മറുപടി പറഞ്ഞു . അജി എസ് ആര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി .

 

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…