ആനന്ദപ്പള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷം

ആനന്ദപ്പള്ളി: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ 27-ന് തുടക്കമാകും. 27-ന് രണ്ടിന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതിയന്‍ കാതോലിക്കാബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ഏലിയാ ചാപ്പലില്‍ നിന്നും ദീപശിഖ പ്രയാണവും, പുരാതന മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രമായ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നും ജൂബിലി പതാകാ ഘോഷയാത്രയും ഉണ്ടാകും.
കൊറ്റനല്ലൂര്‍ മര്‍ത്തശ്മുനി കുരിശടി, കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രല്‍,ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് വലിയപള്ളി,സെന്റ് ജോര്‍ജ്ജ് പള്ളി, ഐക്കാട് സെന്റ് മേരീസ് പള്ളി വഴി ആനന്ദപ്പളളി സെന്റ് മേരീസ്പള്ളിയില്‍ ഘോഷയാത്ര എത്തിചേരും.

28-ന് ഇടവക മെത്രാപ്പൊലീത്താ ഡോ.സഖറിയാസ് മാര്‍ അപ്രേം തിരുമേനി ജൂബിലി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അഡ്വ:ബിജു ഉമ്മന്‍ മുഖ്യ സന്ദേശം നല്‍കും. ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ജീവകാരുണ്യ, പദ്ധതികള്‍ ഭവനശുദ്ധീകരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സുറിയാനി കുര്‍ബ്ബാനാ, സ്വര്‍ണ്ണകൊടിമരം സ്ഥാപിക്കല്‍, സ്വീകരണ ഘോഷയാത്ര മുന്‍കാല വികാരിമാര്‍, ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആദരിക്കല്‍, ഇടവക ഡയറക്ടറി പ്രകാശനം, പ്രാര്‍ത്ഥന സംഗമം, യുവജന വനിത പ്രവാസി സംഗമം, ആദിവാസി ഊര്‍ സന്ദര്‍ശനം, വിദ്യാര്‍ത്ഥി സംഗമം എന്നിവയാണ് പ്രധാന പരിപാടികള്‍ എന്ന് ഇടവക വികാരി ഫാ. മനുതങ്കച്ചന്‍, മുഖ്യ രക്ഷാധികാരി പി.ജി കുര്യന്‍ കൊര്‍ എപ്പിസ്‌ക്കോപ്പാ,ജനറല്‍ കണ്‍വീനര്‍ ബിനുമാത്യു കല്ലുവിളയില്‍,ട്രസ്റ്റി ബന്‍സണ്‍ പ്ലാംകാലായില്‍,സെക്രട്ടറി രാജു സാമുവേല്‍,പബ്ലിസിറ്റി, കണ്‍വീനര്‍ സിറിള്‍ തങ്കച്ചന്‍ കല്ലറവിളയില്‍ എന്നിവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Adoor

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…