അടൂര്‍: മന്നത്ത് പദ്മനാഭന്റെ 145-മത് ജയന്തി ദിനാഘോഷം അടൂര്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയനില്‍ ആഘോഷിച്ചു . യൂണിയന്‍ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ സമുദായ ആചാര്യന്റെ ചിത്രത്തിന് മുന്‍പില്‍ യൂണിയന്‍ പ്രസിഡന്റും എന്‍. എസ്. എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയ കലഞ്ഞൂര്‍ മധു നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടന്നത്.
യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി വി. ആര്‍. രാധാകൃഷ്ണന്‍ നായര്‍, എന്‍. എസ്. എസ്. ഇന്‍സ്‌പെക്ടര്‍ ജി. അജിത്കുമാര്‍,കമ്മറ്റി അംഗങ്ങള്‍ ആയ ബി. ശ്രീകുമാര്‍, സി. ആര്‍. ദേവലാല്‍, മാനപ്പള്ളില്‍ ബി. മോഹന്‍കുമാര്‍, ജയചന്ദ്രന്‍ ഉണ്ണിത്താന്‍,ഡോ.എസ് .മുരുകേഷ്, പ്രശാന്ത്.പി.കുമാര്‍, സരസ്വതിഅമ്മ,പ്രതിനിധി സഭാഗംഗങ്ങളായ വി.വിജയകുമാരന്‍നായര്‍, മേലൂട് അനില്‍ കുമാര്‍ വനിതാ കോ -ഓര്‍ഡിനേറ്റര്‍മാരായ സതീരാജന്‍, ബിന്ദു.എസ്, ഉഷാകുമാരി,ശ്രീലത, സുഭദ്രകുഞ്ഞമ്മ, സൗമ്യ.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂണിയനിലെ കരയോഗങ്ങളില്‍ നിന്നും ഉള്ള പ്രതിനിധികള്‍ പങ്കെടുത്തു. യൂണിയനിലെ 92 കരയോഗങ്ങളിലും മന്നം ജയന്തി ആഘോഷിച്ചു.