അടൂര്‍: എസ്എന്‍ഡിപി യോഗം അടൂര്‍ യൂണിയനിലെ 3682 ാം നമ്പര്‍ നെല്ലിമുകള്‍ ശാഖാ യോഗത്തിന് ദാനമായി കിട്ടിയ വസ്തുവിന്റെ ആധാര കൈമാറ്റവും വിശേഷാല്‍ പൊതുയോഗവും നടന്നു. ശാഖ പ്രസിഡന്റ് എന്‍ ബ്രഹ്മദാസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വക്കേറ്റ് മണ്ണടി മോഹനന്‍ ഉദ്ഘാടനം ചെയ്തു, യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടിയില്‍ ശാഖാ യോഗത്തിന് വേണ്ടി ആധാരം കൈപ്പറ്റി, യൂണിയന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് എം മനോജ് വസ്തു നല്‍കിയ പുതുമംഗലത്ത് മോഹനനെ ആദരിച്ചു, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്‍ സെക്രട്ടറി സുജിത്ത് മണ്ണടി കലണ്ടര്‍ പ്രകാശനം ചെയ്തു, രക്ഷാധികാരി എന്‍ ശ്രീധരന്‍, വനിതാ സംഘം പ്രസിഡന്റ് സതി ഭായി, സെക്രട്ടറി അജിത സുരേഷ്, യൂണിയന്‍ കമ്മിറ്റി അംഗം ടി കെ സുദര്‍ശനന്‍ സ്വാഗതവും സെക്രട്ടറി അരുണ്‍ സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.