![](https://kadampanadvartha.com/wp-content/uploads/2021/11/SEEMA.jpg)
അടൂര്‍ : ജീവകാരുണ്യ പ്രസ്ഥാനമായ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായി ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍ ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന ആദരണീയ ചലച്ചിത്ര നടന്‍ നെടുമുടി വേണുവിന്റെ ദേഹ വിയോഗത്തെ തുടര്‍ന്നാണ് മഹാത്മ പുതിയ രക്ഷാധികാരിയായി സീമാ ജി നായര്‍ വരുന്നതെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു. നൂറ്റിയമ്പതില്‍ പരം സിനിമകളിലും അമ്പതോളം സീരിയലുകളിലും വ്യത്യസ്ഥമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സീമ തന്റെ തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരുന്നു.
ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ കലയുടെ പ്രഥമ ജീവകാരുണ്യ പുരസ്‌കാരം മദര്‍ തെരേസ അവാര്‍ഡ് നേടിയത് സീമ ജി നായരായിരുന്നു. 2014 – ല്‍ മികച്ച നടിക്കുളള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതലേ മഹാത്മജന സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവസാന്നിദ്ധ്യവും സഹായവുമായിരുന്നു സീമ.ജി.നായര്‍