അടൂര്‍: സിനിമാ ലോകത്തിന് അഭിനയ ചക്രവര്‍ത്തിയും , മലയാളികള്‍ക്ക് കലയുടെ കുലപതിയുമെന്ന പോലെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിന് കരുണയുടെ ഗുരുശ്രേഷ്ഠനെയുമാണ് നെടുമുടി വേണുവെന്ന മഹാനടന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ അളവില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങിയ അഭയകേന്ദ്രമാണ് അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രം. മഹാത്മയുടെ തുടക്കം മുതല്‍ നെടുമുടി വേണുവിന്റെ സഹകരണം കേന്ദ്രത്തിന് ലഭ്യമായിരുന്നു. അന്തേവാസികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും , മഹാത്മ ജനസേവന കേന്ദ്രത്തിന്റെ ആഘോഷ ചടങ്ങുകളില്‍ എത്തി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
എല്ലാ കാര്യങ്ങളിലും ഗുരുസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിച്ചു.
ഒരു വര്‍ഷമായി മഹാത്മയുടെ രക്ഷാധികാരി സ്ഥാനത്ത് തുടരുകയായാരുന്നു.
മഹാത്മ മാതൃരത്‌നം അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നതിനും മഹാത്മ ജീവകാരുണ്യ ഗ്രാമം സന്ദര്‍ശിക്കുന്നതിനും ഒക്ടോബറില്‍ വരാനിരുന്നതാണ്. സമയം ലഭിക്കുമ്പോഴൊക്കെ അന്തേവാസികളുടെ ക്ഷേമം അറിയുവാന്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നതായി മഹാത്മജന സേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് അന്തേവാസികളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി.
മഹാനടനും മഹാത്മയുടെ രക്ഷാധികാരിയുമായിരുന്ന പരേതന്റെ വിയോഗത്തില്‍ മഹാത്മയുടെ എല്ലാ ഉപശാഖകളിലും ഒരാഴ്ച ദുഖാചരണം ആചരിക്കുമെന്ന് മഹാത്മാ സെക്രട്ടറി പ്രിഷീല്‍ഡ പറഞ്ഞു