കൊടുമണ്‍:തെരുവില്‍ രാത്രി സമയത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടര്‍ന്ന് ഉദേശം 85 വയസ്സ് തോന്നിക്കുന്ന വയോധികനെ കൊടുമണ്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍, മെമ്പര്‍ വിജയന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു.
പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇദ്ദേഹം ദാവീദ് എന്ന് പേര് പറഞ്ഞെങ്കിലും പിന്നീട് മാറ്റി മാറ്റിപ്പറയുകയാണ്.വാര്‍ദ്ധക്യ രോഗങ്ങളും ഓര്‍മ്മക്കുറവും ഉണ്ട്, ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ അടൂര്‍ മഹാത്മ ജന സേവന കേന്ദ്രത്തില്‍ വിവരം നല്കണമെന്ന് മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ നമ്പര്‍ – 04734299900