അടൂര്‍: താലൂക്കില്‍ പുതിയതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ താലൂക്ക്തല വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് പൊതുവിതരണ ശൃംഖല മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന സംസ്ഥാനം നൂതനമായ മാറ്റത്തിലൂടെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ പരിഗണിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും ചിറ്റയം പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ അപ്‌സര സനല്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എം. അനില്‍, അഖില്‍, സനല്‍, ഉദ്യോഗസ്ഥര്‍, റേഷന്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.