പറക്കോട്: കെ.പി റോഡില്‍ ഏഴംകുളം ഭാഗത്തേക്ക് പോകുന്ന വാഹന യാത്രികര്‍ സുക്ഷിച്ചാല്‍ സമീപത്തെ പറമ്പില്‍ വീഴാതെ നോക്കാം. ഏഴംകുളത്തിനും പറക്കോടിനും ഇടയില്‍ കലുങ്കുള്ള ഭാഗത്തെ റോഡരിക് തകര്‍ന്നതാണ് ഇതിനു കാരണം. റോഡിന്റെ ഇടതുഭാഗത്തായിട്ടാണ് ടാര്‍ ഇളകി കുഴിയായിരിക്കുകയാണ്. ഏഴംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് ഇത് കൂടുതലും അപകട ഭീഷണി ഉയര്‍ത്തുന്നത്.
റോഡില്‍ കുഴിയുള്ളത് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടില്ല. ഈ ഭാഗം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡു പോലും വച്ചിട്ടില്ല. രാത്രിയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുഴി പെട്ടെന്ന് കാണാന്‍ സാധിക്കില്ല. അബദ്ധവശാല്‍ കുഴിയില്‍ വാഹനം പെട്ടാല്‍ സമീപത്തെ പറമ്പിലാകും വാഹനം നില്‍ക്കുകയെന്ന് നാട്ടുകാര്‍ പറയുന്നു.