May 20, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home Crime

Crime

ഗാര്‍ഹിക പീഡനം: വില്ലേജ് ഫീല്‍ഡ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു: സഹോദരനായ പോലീസുകാരനും മാതാവും കൂട്ടുപ്രതികള്‍

By Editor
March 23, 2023
in :  Crime

അടൂര്‍: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ മദ്യലഹരിയില്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ വില്ലേജ് ഫീല്‍ഡ് ഓഫീസര്‍, സഹോദരനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ഇവരുടെ മാതാവ് എന്നിവര്‍ക്കെതിരേ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കടമ്പനാട് തെക്ക് ഏഴാം മൈല്‍ ഗൗരീശ്വരം വീട്ടില്‍ മനു മുരളിയുടെ ഭാര്യ ശ്രീ പാര്‍വതി (29) നല്‍കിയ പരാതിയിലാണ് ഇന്നലെ ഏനാത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. 498 (എ), 294 (ബി), 323,324,354, 506(ഐഐ), 34 ഐ.പി.സി, സ്ത്രീധന നിരോധന നിയമം വകുപ്പ് 4 എന്നിവ പ്രകാരമാണ് കേസ്. …

Read More

സര്‍ജറിക്ക് കണക്ക് പറഞ്ഞ് കൈക്കൂലി: ഡോ. സുജിത്തിനെ റിമാന്‍ഡ് ചെയ്തു

By Editor
August 25, 2022
in :  Crime

കോട്ടയം: ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത, ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ.എം.എസ്.സുജിത് കുമാറിനെ 14 ദിവസത്തേക്ക് കോട്ടയം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.സുജിത് കുമാറിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ നടപടി ഉണ്ടായേക്കും. മുണ്ടക്കയം സ്വദേശിക്ക് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലുള്ള ചികിത്സാ രേഖകള്‍ ഇന്നലെ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ശേഖരിച്ചു. …

Read More

ഇലക്ട്രിക് മെഷീനുകള്‍ മോഷ്ടിച്ച നിരവധി മോഷണകേസുകളിലെ പ്രതി അറസ്റ്റില്‍

By Editor
August 1, 2022
in :  Crime

അടൂര്‍ : അടൂര്‍ നയനം തീയേറ്ററിന് സമീപമുള്ള ഷെഡ്ഡ് കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോണ്‍ക്രീറ്റ് കട്ടിംഗ് മെഷീനുകള്‍, ഗില്‍റ്റി, വൈബ്രേറ്റര്‍ തുടങ്ങിയവ മോഷ്ടിച്ച കേസില്‍ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. സംസ്ഥാനത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം പൊന്‍മംഗലം, നേമം പ്ലാവുവിള ഫര്‍ഹാന്‍ വില്ലയില്‍ അബൂബക്കറിന്റെ മകന്‍ ബാറ്ററി നവാസ് എന്ന് വിളിക്കുന്ന നവാസി(50)നെയാണ് അറസ്റ്റ് ചെയ്യ്തത് . ജൂലൈ 27 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഉടമ അടൂര്‍ പോലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ …

Read More

അടൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്നു: 18 ലക്ഷം രൂപ അടങ്ങിയ ക്യാഷ് ചെസ്റ്റ് പൊക്കാനുള്ള ശ്രമം പരാജയപ്പെട്ടു: സിസിടിവി മൂടോടെ അടിച്ചു മാറ്റി മോഷ്ടാക്കള്‍: കുറച്ച് മദ്യവും കൊണ്ടു പോയി

By Editor
May 6, 2022
in :  Crime

അടൂര്‍: ബൈപ്പാസ് റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ മോഷണം. മദ്യം ഉള്‍പ്പെടെ മോഷ്ടിച്ചു. എന്നാല്‍ 18 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ചെസ്റ്റ് ലോക്കര്‍ പൊക്കാനുള്ള ശ്രമം വിജയിച്ചില്ല. വ്യാഴാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കെട്ടിടത്തിന്റെ പിന്നിലൂടെയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത ശേഷം ഷട്ടറിന്റെ ഇരുവശത്തേയും പൂട്ട് പൊളിച്ചു. അകത്ത് കയറിയ മോഷ്ടാക്കള്‍ കൈയില്‍ കരുതിയ ആയുധം കൊണ്ട് ലോക്കറിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സിമെന്റ് കട്ട ഉപയോഗിച്ചും പൂട്ട് പൊളിക്കാന്‍ നോക്കിയതിന്റെ ലക്ഷണമുണ്ട്. …

Read More

സഹപാഠിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാന സദസ് : വിവരമറിഞ്ഞ കാമുകന്‍ അമ്മയെയും കൂട്ടി എത്തി : പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നായകനായ കാമുകന്‍ ‘വില്ലന്‍ ‘ ആയി

By Editor
April 14, 2022
in :  Crime

അടൂര്‍: പതിനഞ്ചുകാരിയുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള മദ്യപാനം മാതാവിനെയും നാട്ടുകാരെയും പൊലീസിനെയും അറിയിച്ച കാമുകന്‍ പോക്സോ കേസില്‍ പിടിയിലായി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി അനന്തു (26) ആണ് പിടിയില്‍ ആയത്. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി. അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചു കാരന്റെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ കൂട്ടുകാരന്‍ ആണ് പതിനഞ്ചുകാരന്‍. ഇയാളുടെ മാതാപിതാക്കള്‍ ചികിത്സാ ര്‍ത്ഥം ആശുപത്രിയില്‍ ആണ്. മൂത്ത സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്ത് ആണ് പെണ്‍കുട്ടി ഇവിടെ എത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി …

Read More

പതിനാലാം മൈലിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച ലക്ഷ്മി പ്രിയ ശരിക്കും ആരാണ്? ഒപ്പം താമസിച്ചിരുന്ന അനില്‍ ആനന്ദന് മരണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ? അനാഥയായ ആറു വയസുകാരിക്ക് ആരാണിനി തുണ? അടൂര്‍ പൊലീസിനെ കുഴക്കി യുവതിയുടെ ആത്മഹത്യ: ബന്ധുക്കളെ തിരക്കി പത്രപ്പരസ്യം നല്‍കി പൊലീസ്

By Editor
March 22, 2022
in :  Crime

അടൂര്‍: കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് പതിനാലാം മൈല്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനു സമീപം കളീയ്ക്ക മംഗലത്തു വീട്ടില്‍ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയില്‍ ഉള്ള വീട്ടില്‍ ലക്ഷ്മി പ്രിയ (42) എന്ന യുവതി തൂങ്ങി മരിക്കുന്നു. ഭര്‍ത്താവ് അനില്‍ ആനന്ദനും ആറു വയസുള്ള മകള്‍ക്കുമൊപ്പമായിരുന്നു ലക്ഷ്മി പ്രിയയുടെ താമസം. അസ്വാഭാവിക മരണത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ എത്തിയ പൊലീസിനോട് അനില്‍ ആനന്ദന്‍ പറയുന്നു ലക്ഷ്മി പ്രിയ നിയമപരമായി തന്റെ ഭാര്യയല്ല. ഒപ്പമുള്ള പെണ്‍കുട്ടിയുടെ പിതാവ് താനല്ല. ആകെ കുഴങ്ങിയ അടൂര്‍ പൊലീസ് ലക്ഷ്മിപ്രിയയുടെ മൃതദേഹം …

Read More

എടിഎം മൂടോടെ ഇളക്കി മോഷ്ടിക്കാന്‍ ശ്രമം: നടക്കാതെ വന്നപ്പോള്‍ പിന്മാറ്റം: സിസിടിവി മറച്ചിട്ടും പ്രതിയെ പൊക്കി അടൂര്‍ പൊലീസ്

By Editor
March 22, 2022
in :  Crime

അടൂര്‍: ഹൈസ്‌കൂള്‍ ജങ്ഷന് സമീപമുള്ള ഫെഡറല്‍ ബാങ്ക് എ ടി എം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ഒഡിഷയിലെ ബാലേഷര്‍ ജില്ലയില്‍ ഗജിപൂര്‍ ചന്ദനേശ്വര്‍ സ്വദേശി ഗൗര ഹരി മാണാ (36) ആണ് പിടിയിലായത്. 19 ന് രാത്രിയാണ് മോഷണശ്രമം നടന്നത്. എടിഎമ്മിന്റെ മുന്‍വശത്തെ സിസി ടിവി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളില്‍ കടന്ന ഇയാള്‍ മെഷീന്റെ മുന്‍വശം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാള്‍ അവിടം വിട്ടുപോകുകയായിരുന്നു. പിന്നീട് എടിഎമ്മിലെത്തിയ ആളുകള്‍ വാതില്‍ പൊളിഞ്ഞു കിടക്കുന്നത് …

Read More

അല്ല ഇതാര് രാജന്റെ അമ്മച്ചിയല്ലിയോ ബൈക്കിന്റെ പിന്നിലോട്ട് കേറിക്കോ ഞാന്‍ കൊണ്ടു വിടാം: മോഷണത്തിന് നൂതന മാര്‍ഗം പയറ്റിയ അത്യന്താധുനിക കള്ളന്‍ പിടിയില്‍

By Editor
February 2, 2022
in :  Crime

അടൂര്‍: തനിയെ പോകുന്ന വയോധികന്മാരെ മക്കളുടെ കൂട്ടുകാരന്‍ ചമഞ്ഞ് പാട്ടിലാക്കി ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി മോഷണം നടത്തുകയും ചെയ്യുന്ന അത്യാന്താധുനിക മോഷ്ടാവ് പൊലീസ് പിടിയില്‍. കൊല്ലം പവിത്രേശ്വരം കരിമ്പിന്‍പുഴ പാങ്ങോട് പാലമുക്ക് ശ്രീ ഭവനം വി പി ശ്രീജു (30)വിനെയാണ് നൂറോളം സിസിടിവി കാമറകളുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് രാവിലെ ഒമ്പതരയോടെ പെരിങ്ങനാട് – ആസാദ് ജങ്ഷനില്‍ പാറക്കൂട്ടം റോഡിലൂടെ നടന്നു വന്ന എണ്‍പത്തിയൊന്നുകാരിയുടെ കഴുത്തില്‍ കിടന്ന 40000 രൂപ വില വരുന്ന ഒരു പവനോളം തൂക്കമുള്ള …

Read More

നമ്പരില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യംചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ പോലീസ് പിടികൂടി

By Editor
December 12, 2021
in :  Crime

പുനലൂര്‍ : നമ്പരില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യംചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ പുനലൂര്‍ പോലീസ് പിടികൂടി. രൂപവും നിറവും മാറ്റിയ സ്‌കൂട്ടറും പിടിച്ചെടുത്തു. കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ, കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ പോലീസിനുമുന്നില്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളെക്കുറിച്ച് സൂചന ലഭിച്ചത്. …

Read More

പാമ്പാടിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി: 19-കാരന്റെ മൊബൈല്‍ ലൊക്കേഷന്‍ തുമ്പായി

By Editor
November 28, 2021
in :  Crime

കോട്ടയം: പാമ്പാടിയില്‍നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇവര്‍ക്കൊപ്പം പ്ലസ് വണ്‍ വിദ്യാര്‍ഥിയും മറ്റൊരു 19 -കാരനെയും പോലീസ് പിടികൂടി. പാമ്പാടി സ്വദേശിനികളായ 16-ഉം 17-ഉം വയസ്സായ പെണ്‍കുട്ടികളെയാണ് വെള്ളിയാഴ്ച വീട്ടില്‍നിന്ന് കാണാതായത്. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ സി.സി. ടി.വി. ദൃശ്യങ്ങള്‍ വെള്ളിയാഴ്ച തന്നെ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് സുഹൃത്തിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ ആറ്റിങ്ങലില്‍ ഒപ്പം പോയതെന്നുകരുതുന്ന 19-കാരന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു. …

Read More
123...6Page 1 of 6

Latest News

  • പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു
  • നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച
  • തേഞ്ഞു തീര്‍ന്ന ടയറുമായി ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍: കടമ്പനാട് കല്ലുകുഴിയില്‍ ടനിയന്ത്രണം വിട്ട് മറിഞ്ഞു: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്
  • സിപിഐ നേതാവ് ബിജു ഹൈദരാബാദില്‍ എഐഡിആര്‍എം ദേശീയ സമ്മേളനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു
  • ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2021, All Rights Reserved Powered by WordPress | Designed by adoorvarthaweb