July 13, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home National

National

സൈബര്‍ തട്ടിപ്പ്: 11,000 മൊബൈല്‍ നമ്പറുകള്‍ക്ക് എതിരെ നടപടിക്ക് നിര്‍ദേശം

By Editor
April 24, 2024
in :  National

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈല്‍ നമ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനികള്‍ക്കു കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. ഈ മൊബൈല്‍ നമ്പറുകളുടെ കെവൈസി (തിരിച്ചറിയല്‍) പരിശോധന വീണ്ടും നടത്താനും അതു പറ്റിയില്ലെങ്കില്‍ സിം ബ്ലോക്ക് ചെയ്യാനുമാണു നിര്‍ദേശം. സിം ബ്ലോക്കായാല്‍ ഇവ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറും വിലക്കും. ചുരുക്കത്തില്‍ സിം ഉണ്ടായിരുന്ന ഫോണുകളും ഉപയോഗിക്കാന്‍ കഴിയാതെ വരും സൈബര്‍ തട്ടിപ്പു ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി മാര്‍ച്ചില്‍ ‘ചക്ഷു’ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഇരുപതിനായിരത്തിലേറെ റിപ്പോര്‍ട്ടുകളാണ് എത്തിയത്. ഇതിന്റെ …

Read More

സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം 47,541 കോടി രൂപയില്‍നിന്ന് 95,082 കോടി രൂപയായി

By Editor
November 16, 2021
in :  National

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം 47,541 കോടി രൂപയില്‍നിന്ന് 95,082 കോടി രൂപയായി ഉയര്‍ത്തിയതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. അടിസ്ഥാന വികസനത്തിനുള്ള മൂലധനച്ചെലവിന്റെ ഒരു ഗഡു മുന്‍കൂറായി നല്‍കുന്നതുള്‍പ്പടെയാണിത്. കോവിഡനന്തര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായും സംസ്ഥാന ധനമന്ത്രിമാരുമായും തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഈ മാസം 22-ന് നികുതി വിഹിതമായ 95,082 കോടി രൂപ വിതരണം ചെയ്യാന്‍ ധനകാര്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ധനമന്ത്രി അറിയിച്ചു. കോവിഡ് കാലത്തിനുമുമ്പുള്ള തലത്തിലേക്ക് ഒട്ടേറെ സാമ്പത്തിക സൂചകങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനുള്ള ചര്‍ച്ചകള്‍ക്കടക്കമായിരുന്നു …

Read More

ട്രെയിന്‍ സ്പെഷ്യലാക്കി ഓടിക്കുന്നത് പിന്‍വലിച്ച് റെയില്‍വേ

By Editor
November 13, 2021
in :  National

ന്യൂഡല്‍ഹി:ട്രെയിനുകള്‍ സ്പെഷ്യല്‍ എന്ന് പേരിട്ട് ഉയര്‍ന്ന നിരക്കില്‍ സര്‍വീസ് നടത്തിയിരുന്ന റെയില്‍വേ ഒടുവില്‍ യാത്രക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ സാധാരണ സ്ഥിതിയിലേക്കെത്തുന്നു.മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള ‘സ്പെഷ്യല്‍’ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ …

Read More

പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍

By Editor
November 13, 2021
in :  National

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ, രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വാറ്റ് കുറച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിനു പുറമെ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവയാണ് വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ച വേളയില്‍ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി.  

Read More

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

By Editor
June 25, 2021
in :  National

ന്യൂഡല്‍ഹി:ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ കൃത്യമായ ഡേറ്റ ലഭിക്കുന്നതുവരെ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെന്നാണു കേന്ദ്ര തീരുമാനം. കോവിഡ് മൂന്നാം തരംഗമെന്ന ഭീഷണി ഉയരുന്നതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണു സര്‍ക്കാര്‍ ശ്രമം. ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ നല്‍കണം. വാക്‌സിനേഷന്‍ അവര്‍ക്ക് സഹായമായിരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഒരു രാജ്യം മാത്രമാണു കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. രണ്ട് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്നതു സംബന്ധിച്ചു പഠനങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബറോടെ ഇതിന്റെ …

Read More

ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരം

By Editor
June 12, 2021
in :  National

ന്യൂഡല്‍ഹി: റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവരെയാണ് ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഡ്രൈവിങ് സിമുലേറ്ററുകള്‍ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. …

Read More

ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍, ഓടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് പൂട്ടുവീണേക്കും

By Editor
May 27, 2021
in :  National

ന്യൂഡല്‍ഹി: കൂണുപോലെ മുളയ്ക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍, ഓടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് പൂട്ടുവീണേക്കും. കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കരിച്ച വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ചട്ടം നിലവില്‍ വന്നത്. ഇത് പ്രകാരമാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകല്‍, സാമൂഹികമാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് …

Read More

യാസ് ചുഴലിക്കാറ്റ് :കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ

By Editor
May 26, 2021
in :  National

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. ‘അതിതീവ്ര ചുഴലിക്കാറ്റ്’ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന ‘യാസ്’ മണിക്കൂറില്‍ 290 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാള്‍ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദേശിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് …

Read More

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ കാണാതായവരില്‍ അടൂര്‍ പള്ളിക്കല്‍ സ്വദേശിയും

By Editor
May 22, 2021
in :  National

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ എണ്ണപ്പാടത്ത് ബാര്‍ജ് മുങ്ങി കാണാതായവരില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിയും. പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് വിവി വില്ലയില്‍ വിവേക് സുരേന്ദ്രനെയാണ് കാണാതായത്. ബാര്‍ജില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി ഓഫീസറായിരുന്നു. ഓഎന്‍ജിസിയുടെ കരാര്‍ സ്ഥാപനമായ അഫ്കോണ്‍സിന്റെ പി-305 ബാര്‍ജ് കഴിഞ്ഞ 17 നാണ് മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിയത്. ഇതിലെ 186 പേരെ നാവിക സേനയും തീരരക്ഷാ സേനയും രക്ഷപ്പെടുത്തിയിരുന്നു. ദുരന്തത്തില്‍ 51 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ അഞ്ചു പേര്‍ മലയാളികളാണ്.  

Read More

വീട്ടില്‍ ഇരുന്ന് കോവിഡ് ടെസ്റ്റ് നടത്താവുന്ന ‘കോവിഡ് ടെസ്റ്റ് ‘കിറ്റിന് അംഗീകാരം

By Editor
May 20, 2021
in :  National

ന്യൂഡല്‍ഹി: വീട്ടില്‍ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് (ഐസിഎംആര്‍) കിറ്റിന് പച്ചക്കൊടി കാണിച്ചത്. കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തുവന്നു. രോഗലക്ഷണം ഉള്ളവരോ ലബോറട്ടറിയിലെ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോ മാത്രം കിറ്റ് ഉപയോഗിക്കണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു. ടെസ്റ്റ് …

Read More
1234Page 1 of 4

Latest News

  • മൈജിയുടെ തട്ടിപ്പ് :10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199 രൂപയ്ക്ക് വാങ്ങി; യഥാര്‍ത്ഥ വില വെറും 1,890 രൂപ മാത്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉല്‍പ്പന്നം വിറ്റു; മൈജി ഫ്യൂച്ചറിന് 15,519 രൂപ പിഴ
  • രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി
  • SCB ബാങ്ക് ഇങ്ങനെയോ?.. ജപ്തി നടപടി :ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ പുറത്തിട്ടതായി വീട്ടമ്മ
  • ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?.
  • ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂളില്‍ അക്ഷരോത്സവത്തില്‍ മൂവര്‍സംഘം

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2025, All Rights Reserved Powered by WordPress | Designed by adoorvarthaweb