അടൂര്‍: സിപിഐ നേതാവ് എഐഡിആര്‍എം (അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ്) ദേശീയ സമ്മേളനത്തില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കടമ്പനാട് തുവയൂര്‍തെക്ക് നിലയ്ക്കമുകള്‍ ബിജു നിവാസില്‍ ടി ആര്‍ ബിജു (52) ആണ് മരിച്ചത്. ഹൈദ്രാബാദില്‍ എഐഡിആര്‍എം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സഹപ്രവര്‍ത്തകര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, എഐഡിആര്‍എം സംസ്ഥാന കമ്മിറ്റി …