റാസല്‍ ഖൈമ:റാസല്‍ ഖൈമയില്‍ വെള്ളരി കൃഷി നൂറു മേനി വിജയം.. തന്റെ റൂമിനോട് ചേര്‍ന്ന സ്ഥലത്ത് കടമ്പനാട് സ്വദേശി റെജി കുഞ്ഞുമോനും കൂട്ടുകാരും കുറെ നാള് മുന്‍പ് വെള്ളരി കൃഷി ചെയ്തിരുന്നു.പാകമായ വെള്ളരികള്‍ കഴിഞ്ഞ ദിവസം വിളവെടുത്തു.
റാസല്‍ ഖൈമ:റാസല്‍ ഖൈമയില്‍ വെള്ളരി കൃഷി നൂറു മേനി വിജയം.. തന്റെ റൂമിനോട് ചേര്‍ന്ന സ്ഥലത്ത് കടമ്പനാട് സ്വദേശി റെജി കുഞ്ഞുമോനും കൂട്ടുകാരും കുറെ നാള് മുന്‍പ് വെള്ളരി കൃഷി ചെയ്തിരുന്നു.പാകമായ വെള്ളരികള്‍ കഴിഞ്ഞ ദിവസം വിളവെടുത്തു.
അബുദാബി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന് ക്യാംപെയിന് അബുദാബിയില്‍ വന്‍ പ്രതികരണം. അനുമതി ലഭിച്ച ശേഷം ആദ്യ രണ്ടു ദിവസങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വാക്സീന് എടുത്തു. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്കു വാക്സീന് എടുക്കാനാണ് തിടുക്കം കൂട്ടുന്നത്. മൂന്നു മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് സിനോഫാം വാക്സീന് നല്കാന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും മുന്‍കൂട്ടി ബുക്ക് ചെയ്യണം. എന്നാല്‍ പുതുതായി ഏര്‍പ്പെടുത്തിയ വാക് ഇന്‍ സെന്ററുകളില്‍ എമിറേറ്റ്സ് ഐഡിയുമായി നേരിട്ടെത്തി കുത്തിവയ്പ് എടുക്കാം. അബുദാബി യാസ് മാളില്‍ കിഡ്സാനിയയ്ക്കു …
ദുബായ്: മലയാളി വിദ്യാര്‍ഥിനിക്ക് ദുബായ് ഹാരിയറ്റ് വാട്ട് യൂണിവേഴ്സിറ്റി ബിഎസ്സി സൈക്കോളജി പരീക്ഷയില്‍ ഒന്നാം റാങ്ക്. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി റിദാ മഹ്മൂദിനാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ദുബായിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ കെ. ടി. മഹമൂദ് അഹമ്മദിന്റെയും ഡോ. സബിതയുടെയും മകളാണ്. സഹോദരങ്ങള്‍: റിമ മഹമൂദ് , ഇഷാന് മഹമൂദ് , റയാന് മഹമൂദ്.
ദുബായ്: ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടിത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നര്‍ കപ്പലിലാണു വലിയ തീപിടിത്തമുണ്ടായതെന്നു ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഇന്നലെ അര്‍ധ രാത്രി 12 നായിരുന്നു അഗ്നിബാധ. അതേസമയം തീപിടിത്തം നിയന്ത്രണ വിധേയമായതായും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 30 വരെ റജിസ്റ്റര്‍ ചെയ്യാം. അതിജീവനത്തിന്റെ സര്‍ഗോത്സവം സീസണ് -2 എന്ന പേരില്‍ ഓണ്‍ലൈന്‍ ആയാണ് ഈ വര്‍ഷവും മത്സരങ്ങള്‍ നടക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, നാടോടി നൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടന്‍പാട്ട് , മാപ്പിളപ്പാട്ട് , മോണോ ആക്ട്, പ്രച്ഛന്ന വേഷം, പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാട്ടില്‍ നിന്നുള്ള പ്രശസ്തരായ വിധികര്‍ത്താക്കള്‍ മത്സരങ്ങളുടെ …
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 നാണ് ഇന്ത്യയില്‍ നിന്നുളള നിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇതുമൂലം 30 ദിവസം തുടങ്ങി കുറഞ്ഞ അവധിക്ക് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരൊക്കെ യാത്ര മാറ്റിവച്ചിരുന്നു. ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതല്‍ പരിതാപകരമായതിനാല്‍ യാത്രാ വിലക്ക് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് …
ഷാര്‍ജ: തീരദേശത്തിന് ആകാശംമുട്ടെ അഭിമാനം പകര്‍ന്നു ജെനി ജെറോം (23) തിരുവനന്തപുരത്ത് പറന്നിറങ്ങും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോം ഇന്നു രാത്രി 10.25 ന് ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനമാണു പറപ്പിക്കുക. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് എന്ന പദവി ഇനി ജെനി ജെറോമിന് സ്വന്തം. ഇന്നു രാത്രി ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മുളിലൂടെ പറക്കുമ്പോള്‍ കേരളത്തിന്റെ തിരദേശ മേഖലയ്ക്കും അഭിമാനിക്കാം. എയര്‍ അറേബ്യയുടെ …
ദോഹ: ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശം. ഇന്ത്യയുടെ കോവിഡ് പ്രതിരോധ ശ്രമങ്ങള്‍ക്കുള്ള പിന്തുണയുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസം അമീറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവും അമീര്‍ പ്രകടിപ്പിച്ചിരുന്നു.
ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇന്നലെ പുതിയതായി 36,804 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ പുതുവര്‍ഷത്തിന്റെ ആരംഭം തന്നെ ലോക്ക്ഡൗണോടുകൂടി ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതീവ വ്യാപനശേഷിയുള്ള പുതിയ വൈറസ് സജീവമായതോടെ കഴിഞ്ഞ ഒരാഴ്ച്ചയില്‍ രോഗവ്യാപന തോത് ഇരട്ടിയായതായി ആരോഗ്യ വകുപ്പിന്റെ രേഖകള്‍ കാണിക്കുന്നു. ലണ്ടന്‍ നഗരത്തിലും, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് ഈ പുതിയ വൈറസ് കൂടുതല്‍ ദുരിതം വിതയ്ക്കുന്നത്. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപനശേഷി ഈ പുതിയ ഇനത്തിനുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയത്ത് രോഗവ്യാപനത്തോടൊപ്പം മരണനിരക്കും വര്‍ദ്ധിക്കുവാന്‍ തുടങ്ങിയത് …
റിയാദ് :മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി ഇന്നലെ തുറന്നു. സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാറില്‍ നിന്ന് 505 മൈല്‍ വരുന്നതാണ് ഈ അതിര്‍ത്തി. ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാന് അല്‍ ഗാനിമി സൗദി വടക്കന്‍ അതിര്‍ത്തി മേഖല അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 1990ല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്ന് സൗദി അറേബ്യ, ഇറാഖുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടച്ചത്. 2017 ല്‍ തുറക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് നടന്നില്ല. ഈ …