
കൊല്ലം: അഞ്ചല്‍ ഏറം സ്വദേശി ഉത്രയെ (25) പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കുറ്റങ്ങള്‍ നിഷേധിച്ചു.
വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. ഡിസംബര്‍ ഒന്നിന് ഒന്നാം സാക്ഷി ചാവരുകാവ് സുരേഷിനെ വിസ്തരിക്കും. ഉത്രയെ കൊലപ്പെടുത്തുന്നതിനു സുരേഷിന്റെ പക്കല്‍ നിന്നാണു സൂരജ് പാമ്പിനെ വിലയ്ക്കു വാങ്ങിയത്. സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ഹാജരായി