കൊച്ചി: എറണാകുളം മുളംതുരുത്തിയില്‍ പീഡനക്കേസില്‍ എസ്‌ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്‌റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്‌ഐ പിടിയിയിലായത് .
മുളംതുരുത്തി സ്റ്റേഷനില്‍ അഡിഷണല്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്‌ഐ ബാബു മാത്യു(55)നെതിരെയുള്ള പരാതി. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നല്‍കിയ പരാതിയില്‍ മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുന്‍പാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഇതിനു പിന്നാലെ ഒളിവില്‍പോയ എസ്‌ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
യുവതി മജിസ്‌ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നല്‍കിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.
തുടര്‍ന്ന് ഇതിന്റെ പേരില്‍ വീട്ടില്‍ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.