
ശാസ്താംകോട്ട: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. അടൂര്‍ തുവയൂര്‍ പാലപ്പള്ളില്‍ വീട്ടില്‍ ഹരിശ്ചന്ദ്ര(38)നെയാണ് ശാസ്താംകോട്ട എസ്ഐ. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന മാറനാട് മലയില്‍ നിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ 18ന് ണ് സംഭവം. രാത്രിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വാടകയ്ക്ക് താമസിക്കാനായി എത്തിയ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമഗ്രികള്‍ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയശേഷം ജനാലയിലൂടെ കൈകടത്തി വാതില്‍ തുറന്ന് മുറിയില്‍ കടന്നുകയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.