പതിനെട്ടു തികഞ്ഞതേയുള്ളൂ: ബൈക്കിലെത്തി പൊട്ടിച്ച മാലകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും

പന്തളം: ബൈക്കിലെത്തി മാല പൊട്ടിച്ച കേസില്‍ നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുമായി ഇവിടെ തെളിവെടുത്തു. വവ്വാക്കാവ് കടത്തൂര്‍ ഹരിശ്രീ ഭവനത്തില്‍ ജയകൃഷ്ണന്‍ (18), പത്തിയൂര്‍ വെളിത്തറ വടക്കേതില്‍ (ലക്ഷം വീട്ടില്‍) അന്‍വര്‍ഷ (19) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.

ഒരു മാല മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 18 ന് നൂറനാട് പോലീസിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് 12.30ന് അമ്പലത്തിനാല്‍ ചൂര തവളംകുളം റോഡില്‍ വള്ളിക്കാവിനാല്‍ വയലിന് മധ്യത്ത് വച്ച് പൂഴിക്കാട് തൂമല തടത്തില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രത്നമ്മയുടെ മൂന്നു പവന്റെ താലിമാല പറിച്ചതായി സമ്മതിച്ചത്.

നൂറനാട്, വീയപുരം, വള്ളികുന്നം, കുറത്തികാട് സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു. മാല കായംകുളത്തുള്ള ഷെഫീക്ക് എന്നയാള്‍ക്കാണ് ഇവര്‍ വിറ്റത്. പ്രതികളെ രത്നമ്മ തിരിച്ചറിഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…