പത്തനംതിട്ട ബാങ്ക് തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പത്തനംതിട്ട: കനറാ ബാങ്ക് രണ്ടാം ശാഖയില്‍നിന്ന് ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിന്റെ തിരുവല്ലയിലെ ജില്ലാ യൂണിറ്റിനാണ് അന്വേഷണച്ചുമതല. പ്രഥമവിവര റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി വിജീഷ് വര്‍ഗീസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. പത്തനംതിട്ട പോലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.

അതിനിടെ, കനറാ ബാങ്ക് രണ്ടാം ശാഖയില്‍, ക്ലോസ് ചെയ്യാന്‍ അക്കൗണ്ട് ഉടമകള്‍ ആവശ്യപ്പെട്ട എസ്.ബി. അക്കൗണ്ടുകളും ബാങ്കിലെ കാഷ്യര്‍ കം ക്ലാര്‍ക്കായിരുന്ന പ്രതി തട്ടിപ്പിനായി ദുരുപയോഗം ചെയ്‌തെന്നാണ് സൂചന. ഉടമകളുടെ ആവശ്യപ്രകാരം എസ്.ബി. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തെന്ന് വരുത്തുകയും തട്ടിപ്പിനായി ഇവ നിലനിര്‍ത്തുകയും ചെയ്‌തെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്ത പണം ഇത്തരം ഒന്‍പത് അക്കൗണ്ടുകളിലേക്ക് ആദ്യം നിക്ഷേപിച്ചത്. 82 ഇടപാടുകള്‍ ഈ രീതിയില്‍ നടത്തി.

പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കപ്പെടുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കേണ്ടതാണ്. എന്നാല്‍, ഇത് ഒഴിവാക്കാന്‍, അക്കൗണ്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ നീക്കി. പിന്നീട്, ഈ അക്കൗണ്ടുകളിലെ തുക പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് വര്‍ഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപയും മാറ്റിയെന്നും ഓഡിറ്റില്‍ കണ്ടെത്തി.
അമ്മയുടെയും ഭാര്യാപിതാവിന്റെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് കുറച്ച് തുകയേ ഇട്ടുള്ളൂ. അതേസമയം, വിജേഷ് വര്‍ഗീസ് തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയത് കൂടാതെ ഒന്നരക്കോടി രൂപ കൂടി ബാങ്ക് ശാഖയില്‍നിന്ന് നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്. ഇത് വിജീഷ് വര്‍ഗീസ് തന്നെ മറ്റേതെങ്കിലും മാര്‍ഗത്തില്‍ തിരിമറി നടത്തിയതാണോയെന്നും അന്വേഷിക്കുന്നു.

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…