കടമ്പനാട് : വാക്‌സിനേഷന്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ ഗ്രാമപ്പഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തു. കടമ്പനാട് ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുഴിവേലിയെ ഭീഷണിപെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കടമ്പനാട് ഗ്രാമപ്പഞ്ചായത് അംഗം ലിന്റോ യോഹന്നാനെതിരേയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് ഏനാത്ത് സി.ഐ. പറഞ്ഞു.
കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. പ്രസിഡന്റ് മൊഴി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. കുറച്ചുനാളായി ഇരുകൂട്ടരുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങള്‍.
ഇതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യാന്‍ കടമ്പനാട് ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ അടിയന്തര കമ്മിറ്റി കൂടി. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിപ്പ് പ്രകടിപ്പിച്ച് വിയോജനകുറിപ്പ് രേഖപ്പെടുത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടേറിയറ്റംഗം ശ്രീനി എസ്.മണ്ണടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സുനില്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. കിരണ്‍, വിഷ്ണു ഗോപാല്‍, എം.ജയപ്രകാശ്, വിനീത് വാസുദേവന്‍,എ.വി അനൂപ് എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റിന്റെയും ആറാം വാര്‍ഡ് അംഗത്തിന്റെയും നേതൃത്വത്തില്‍ കടമ്പനാട് പി.എച്ച്.സി.യില്‍ കയറി അതിക്രമം കാണിക്കുകയും വാക്‌സിനേഷന്‍ അലോങ്കലപ്പെടുത്തുകയും ചെയ്തതവരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാര്‍, മാനപ്പള്ളി മോഹന്‍, കെ.ജി ശിവദാസന്‍, സുധാ നായര്‍, ഉഷാകുമാരി, രഞ്ജിനി സുനില്‍ എന്നിവര്‍ പങ്കെടുത്തു.