
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പി. പ്രമോദ്, ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദീന്‍ എന്നിവര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കൊല്ലം സെഷന്‍സ് കോടതി ഇക്കഴിഞ്ഞ 10നാണ് ജാമ്യം നല്‍കിയത്. അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് സെപ്റ്റംബര്‍ 3ന് യുവതി തൂങ്ങിമരിച്ചെന്നാണു കേസ്.