ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

കൊച്ചി: മൂവാറ്റുപുയിലെ കടയുടമയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍. യുവതിയെയും സുഹൃത്തിനെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് കഴിഞ്ഞ ദിവസം പെണ്‍കെണിയില്‍ പെട്ടത്.
ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ (25) ആണ് കേസിലെ പ്രധാനപ്രതി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടുകയായിരുന്നു ആര്യയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. സഥാപന ഉടമയെ ആര്യ രാത്രി കോതമംഗലത്തെ ലോഡ്ജിലേക്കു വശീകരിച്ച് വിളിച്ചുവരുത്തി. ലോഡ്ജിലെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

ആര്യയും സ്ഥാപന ഉടമയും ഇരുന്ന മുറിയിലേക്ക് ആര്യയുടെ രണ്ട് സുഹൃത്തുക്കള്‍ എത്തി. ഇവര്‍ സ്ഥാപന ഉടമയെ അര്‍ധ നഗ്‌നനാക്കി ആര്യയുമായി ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.

ഭയന്നുവിറച്ച യുവാവിനോടു നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു കയ്യില്‍ പണം ഇല്ലെന്ന് അറിയിച്ചപ്പോള്‍ യുവാവ് വന്ന കാറില്‍ കയറ്റി കൊണ്ടുപോയി. ആര്യയെ വീട്ടിലിറക്കി. യാത്രാമധ്യേ 3 പേര്‍കൂടി കാറില്‍ കയറി. യുവാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 35,000 പിന്‍വലിച്ചു.

കോട്ടപ്പടി കോളജിനു സമീപമെത്തിയപ്പോള്‍ സ്ഥാപന ഉടമ മൂത്രമൊഴിക്കാനെന്ന വ്യാജേനെ കാറില്‍ നിന്നിറങ്ങി. നാട്ടുകാരെ വിളിച്ചുവരുത്തി. അതോടെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആര്യയെയും സുഹൃത്ത് കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിനെയും നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. യാസിന്‍, ആസിഫ്, റിസ്‌വാന്‍ എന്നീ മൂന്ന് പേരെകൂടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

തേഞ്ഞു തീര്‍ന്ന ടയറുമായി ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍: കടമ്പനാട് കല്ലുകുഴിയില്‍ ടനിയന്ത്രണം വിട്ട് മറിഞ്ഞു: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മ…