പാമ്പാടിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി: 19-കാരന്റെ മൊബൈല്‍ ലൊക്കേഷന്‍ തുമ്പായി

കോട്ടയം: പാമ്പാടിയില്‍നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇവര്‍ക്കൊപ്പം പ്ലസ് വണ്‍ വിദ്യാര്‍ഥിയും മറ്റൊരു 19 -കാരനെയും പോലീസ് പിടികൂടി. പാമ്പാടി സ്വദേശിനികളായ 16-ഉം 17-ഉം വയസ്സായ പെണ്‍കുട്ടികളെയാണ് വെള്ളിയാഴ്ച വീട്ടില്‍നിന്ന് കാണാതായത്.

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ സി.സി. ടി.വി. ദൃശ്യങ്ങള്‍ വെള്ളിയാഴ്ച തന്നെ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് സുഹൃത്തിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ ആറ്റിങ്ങലില്‍ ഒപ്പം പോയതെന്നുകരുതുന്ന 19-കാരന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തേക്കും രാത്രിതന്നെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമ്പാനൂരിലുണ്ടെന്ന് കണ്ടെത്തിയത്. തമ്പാനൂര്‍ പോലീസിന്റെ സഹായത്തോടെ പാമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാലുപേരെയും ലോഡ്ജില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ ശനിയാഴ്ച രാത്രി പാമ്പാടിയിലെത്തിച്ചു. ഞായറാഴ്ച വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…