ഗാര്‍ഹിക പീഡനം: വില്ലേജ് ഫീല്‍ഡ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു: സഹോദരനായ പോലീസുകാരനും മാതാവും കൂട്ടുപ്രതികള്‍

അടൂര്‍: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ മദ്യലഹരിയില്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ വില്ലേജ് ഫീല്‍ഡ് ഓഫീസര്‍, സഹോദരനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ഇവരുടെ മാതാവ് എന്നിവര്‍ക്കെതിരേ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കടമ്പനാട് തെക്ക് ഏഴാം മൈല്‍ ഗൗരീശ്വരം വീട്ടില്‍ മനു മുരളിയുടെ ഭാര്യ ശ്രീ പാര്‍വതി (29) നല്‍കിയ പരാതിയിലാണ് ഇന്നലെ ഏനാത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. 498 (എ), 294 (ബി), 323,324,354, 506(ഐഐ), 34 ഐ.പി.സി, സ്ത്രീധന നിരോധന നിയമം വകുപ്പ് 4 എന്നിവ പ്രകാരമാണ് കേസ്.

ഇസാഫ് ബാങ്കില്‍ ഉദ്യോഗസ്ഥയാണ് ശ്രീ പാര്‍വതി. മനു മുരളി പന്തളം വില്ലേജ് ഓഫീസില്‍ ഫീല്‍ഡ് ഓഫീസറാണ്. രണ്ടാം പ്രതിയായ മനോജ് മുരളി മനുവിന്റെ മൂത്ത സഹോദരനും പത്തനംതിട്ട കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമാണ്. ഇവരുടെ മാതാവ് രമാദേവിയാണ് മൂന്നാം പ്രതി.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മനുവും മറ്റു രണ്ടു പേരും ചേര്‍ന്ന് ഉപദ്രവിക്കുകയാണെന്ന് യുവതി മൊഴി നല്‍കി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനം തുടര്‍ന്നു വരുന്നുവെന്നും പരാതിയില്‍ പറയുന്നു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…