
അടൂര്‍:തറയില്‍ ഫിനാന്‍സിനെതിരേ അടൂര്‍ സ്റ്റേഷനില്‍ ഇതുവരെ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഭിച്ച പരാതികള്‍ പ്രകാരം രണ്ടുകോടി രൂപ നിക്ഷേപകര്‍ക്ക് ലഭിക്കാനുള്ളതായി അടൂര്‍ സി.ഐ. ബി.സുനുകുമാര്‍ പറഞ്ഞു.
ഓമല്ലൂരില്‍ പ്രധാനകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന തറയില്‍ ഫിനാന്‍സിന് അടൂര്‍ കെ.എസ്.ആര്‍.ടി.സി.ജങ്ഷനു സമീപവും ശാഖയുണ്ടായിരുന്നു. ഇവിടെ പണം നിക്ഷേപിച്ചവരാണ് പരാതിക്കാരില്‍ ഏറെയും. കഴിഞ്ഞദിവസം അടൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ അടൂരിലെ ശാഖയില്‍ തെളിവ് ശേഖരണം നടത്തി.
സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ശാഖ തുറന്നത്. രണ്ടര മണിക്കൂറുകളോളം പരിശോധന നീണ്ടു നിന്നു. എസ്.ഐ.മാരായ സുരേന്ദ്രന്‍ പിള്ള, ബിജു ജേക്കബ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ റഷീദ, ജലജ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു