ഗാന്ധി ജയന്തി ദിനാചരണം: ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി

പത്തനംതിട്ട : ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. രാജശേഖരന്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ജി. സുനില്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…