ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തുനിന്നും വന്നതും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 108 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരും ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍. തദ്ദേശസ്വയംഭരണ സ്ഥാപനം. രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(അമ്മകണ്ടകര, പന്നിവിഴ, ആനന്ദപ്പള്ളി, അടൂര്‍) 5
2.പന്തളം
(പെരുമ്പുളിക്കല്‍, പന്തളം, മങ്ങാരം) 4
3.പത്തനംതിട്ട
(വലഞ്ചുഴി, കുലശേഖരപതി, കുമ്പഴ, വെട്ടിപ്രം, വെട്ടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, പത്തനംതിട്ട) 11
4.തിരുവല്ല
(അമിച്ചകരി, തോട്ടഭാഗം, കല്ലോട്, കാവുംഭാഗം, പാലിയേക്കര, തിരുവല്ല) 7
5.ആറന്മുള
(ഇടയാറന്മുള, നീര്‍വിളാകം, കിടങ്ങന്നൂര്‍) 3
6.അരുവാപ്പുലം
(മുതുപേഴുങ്കല്‍, കുമ്മണ്ണൂര്‍) 2
7.ചെന്നീര്‍ക്കര
(പ്രക്കാനം) 1
8.ചെറുകോല്‍
(വയലത്തല) 2
9.ചിറ്റാര്‍
(മണക്കയം, ചിറ്റാര്‍) 3
10.ഏറത്ത്
(വയല) 1
11.ഇലന്തൂര്‍
(ഇലന്തൂര്‍) 1
12.ഏനാദിമംഗലം
(പൂതംകര, ഏനാദിമംഗലം) 3
13.ഇരവിപേരൂര്‍
(വളളംകുളം ഈസ്റ്റ്) 1
14.ഏഴംകുളം
(നെടുമണ്‍, തൊടുവക്കാട്, എഴംകുളം) 3
15.കൊടുമണ്‍
(അങ്ങാടിക്കല്‍) 1
16. കോയിപ്രം
(കുമ്പനാട്, പുല്ലാട്, കുറങ്ങഴ) 6
17. കോന്നി
(വകയാര്‍, ചെങ്ങറ, അതുമ്പുംകുളം) 4
18. കൊറ്റനാട്
(കൊറ്റനാട്) 2
19. കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 2
20. കോഴഞ്ചേരി
(തെക്കേമല) 1
21. മല്ലപ്പളളി
(മല്ലപ്പളളി) 2
22. മല്ലപ്പുഴശ്ശേരി
(നെല്ലിക്കാല) 2
23. മൈലപ്ര
(പുതുച്ചിറ) 1
24. നാരങ്ങാനം
(നാരങ്ങാനം നോര്‍ത്ത്,നാരങ്ങാനം വെസ്റ്റ്) 4
25. നാറാണംമൂഴി
(കക്കുടുമണ്‍) 1
26. പളളിക്കല്‍
(പഴംകുളം, തെങ്ങമം, പെരിങ്ങനാട്, പളളിക്കല്‍) 6
27. പെരിങ്ങര
(പെരിങ്ങര) 1
28. പ്രമാടം
(ഇളകൊളളൂര്‍, മാരൂര്‍, പൂവന്‍പാറ) 3
29. റാന്നി
(മന്ദിരം, റാന്നി) 6
30. റാന്നി പഴവങ്ങാടി
(മക്കപ്പുഴ, ചേത്തയ്ക്കല്‍, ചെല്ലക്കാട്) 7
31. തണ്ണിത്തോട്
(തേക്കുതോട്) 3
32. തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 1
33. തുമ്പമണ്‍
(തുമ്പമണ്‍) 4
34. വടശ്ശേരിക്കര
(മണിയാര്‍, ഇടത്തറ, വടശ്ശേരിക്കര) 4
35. വെച്ചൂച്ചിറ
(കൊല്ലമുള, മണ്ണടിശ്ശാല, വെച്ചൂച്ചിറ) 6

ജില്ലയില്‍ ഇതുവരെ ആകെ 59373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53661 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
നാറാണംമൂഴി സ്വദേശി (90) 19.03.2021ന് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 146 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57451 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1555 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1339 പേര്‍ ജില്ലയിലും, 216പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി, എണ്ണം എന്ന ക്രമത്തില്‍:
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 59
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 27
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 35
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 7
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 18
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 3
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 9
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1038
10. സ്വകാര്യ ആശുപത്രികളില്‍ 74
ആകെ 1274

ജില്ലയില്‍ 2513 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2672 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3077 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 169 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 102 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 8262 പേര്‍ നിരീക്ഷണത്തിലാണ്.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…