നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (പ്ലാവേലികാലായില്‍ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പുതുവല്‍ ഭാഗം), വാര്‍ഡ് 8 (കുറുമ്പുകര കിഴക്ക് ഭാഗം), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (വെണ്‍കുറിഞ്ഞി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (കഞ്ഞിത്തോട് – മുളയ്ക്കല്‍ പ്രദേശം, എഴുമറ്റൂര്‍ ജംഗ്ഷന്‍ ഗ്രൗണ്ട് ഭാഗം), വാര്‍ഡ് 14 (വേങ്ങഴ പള്ളിത്താഴെ ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 17, 19, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, 5, 17 (വാര്‍ഡുകളിലെ കൊല്ലകുന്ന് മല, തോട്ടപ്പുഴ, വള്ളംകുളം മുതല്‍ പാടത്തുപാലം വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.