പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1171 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കടമ്പനാട് 11

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1171 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1097 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 21
2. പന്തളം 22
3. പത്തനംതിട്ട 54
4. തിരുവല്ല 89
5. ആനിക്കാട് 29
6. ആറന്മുള 35
7. അരുവാപുലം 14
8. അയിരൂര്‍ 37
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 18
12. ഏറത്ത് 20
13. ഇലന്തൂര്‍ 20
14. ഏനാദിമംഗലം 17
15. ഇരവിപേരൂര്‍ 27
16. ഏഴംകുളം 29
17. എഴുമറ്റൂര്‍ 17
18. കടമ്പനാട് 11
19. കടപ്ര 25
20. കലഞ്ഞൂര്‍ 15
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 15
23. കൊടുമണ്‍ 19
24. കോയിപ്രം 41
25. കോന്നി 44
26. കൊറ്റനാട് 14
27. കോട്ടാങ്ങല്‍ 12
28. കോഴഞ്ചേരി 19
29. കുളനട 8
30. കുന്നന്താനം 35
31. കുറ്റൂര്‍ 17
32. മലയാലപ്പുഴ 22
33. മല്ലപ്പളളി 20
34. മല്ലപ്പുഴശ്ശേരി 11
35. മെഴുവേലി 22
36. മൈലപ്ര 7
37. നാറാണംമൂഴി 30
38. നാരങ്ങാനം 8
39. നെടുമ്പ്രം 12
40. നിരണം 21
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 31
43. പന്തളം-തെക്കേക്കര 6
44. പെരിങ്ങര 16
45. പ്രമാടം 30
46. പുറമറ്റം 10
47. റാന്നി 25
48. റാന്നി-പഴവങ്ങാടി 25
49. റാന്നി-അങ്ങാടി 9
50. റാന്നി-പെരുനാട് 12
51. സീതത്തോട് 6
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശ്ശേരി 14
54. തുമ്പമണ്‍ 6
55. വടശ്ശേരിക്കര 29
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 25

ജില്ലയില്‍ ഇതുവരെ ആകെ 68754 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 62287 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 19.04.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (66) 23.04.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) ഏറത്ത് സ്വദേശി (70) 21.04.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
3) അടൂര്‍ സ്വദേശി (50) 21.04.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 279 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 61848 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6715 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6521 പേര്‍ ജില്ലയിലും, 194 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10056 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2358 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3535 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 100 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15949 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 227759, 1501, 229260.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 212704, 973, 213677.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 44202, 247, 44449.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7691, 25, 7716.
6 സി.ബി.നാറ്റ് പരിശോധന 690, 11, 701.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 493531, 2757, 496288.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 317733, 2573, 320306.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 811264, 5330, 816594.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5330 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.42 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 116 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 154 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 679 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…