പത്തനംതിട്ട ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ഏറ്റവും കൂടുതല്‍ കടമ്പനാട് പഞ്ചായത്തില്‍ 29,മരണം 1

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (4) 315 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 271 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം,
1 അടൂര്‍ ആന്ദപ്പളളി, അടൂര്‍, കണ്ണംകോട്, പന്നിവിഴ, കരുവാറ്റ് 7
2 പന്തളം 5
3 പത്തനംതിട്ട വലഞ്ചുഴി, അഴൂര്‍, കുമ്പഴ, പേട്ട, കുലശേഖരപതി, വെട്ടിപ്രം, കണ്ണംകര 17
4 തിരുവല്ല തുകലശേരി, തിരുവല്ല, ആലൂംതുരുത്തി, ചുമത്ര, ഇടിഞ്ഞില്ലം, അഴിയിടത്തുചിറ 22
5 ആനിക്കാട് 3
6 ആറന്മുള മാലക്കര, നല്‍ക്കാലിക്കല്‍ 10
7 അരുവാപുലം കുമ്മണ്ണൂര്‍, അരുവാപുലം, ആവണിപ്പാറ, മുതുപേഴുങ്കുല്‍, ആനകുത്തി 9
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 2
11 ചിറ്റാര്‍ 2
12 ഇലന്തൂര്‍ 4
ഏനാദിമംഗലം 3
13 ഏറത്ത് വയല, മണക്കാല 5
14 ഇരവിപേരൂര്‍ ഓതറ, വളളംകുളം, നെല്ലിമല, വെണ്ണിക്കുളം 6
15 ഏഴംകുളം 2
16 എഴുമറ്റൂര്‍ 4
17 കടമ്പനാട് തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി 29
18 കടപ്ര 2
19 കലഞ്ഞൂര്‍ 1
20 കല്ലൂപ്പാറ കല്ലൂപ്പാറ, തുരുത്തിക്കാട്, കടമാന്‍കുളം, പുറമറ്റം 19
21 കവിയൂര്‍ കവിയൂര്‍, മുണ്ടിയപ്പളളി, കോട്ടൂര്‍, മഞ്ഞാടി 8
22 കൊടുമണ്‍ 5
23 കോയിപ്രം 3
24 കോന്നി മങ്ങാരം, പയ്യനാമണ്‍, കോന്നി 7
25 കൊറ്റനാട് പെരുമ്പെട്ടി, കൊറ്റനാട് 11
26 കോട്ടാങ്ങല്‍ 2
27 കുളനട 1
28 കുന്നന്താനം കുന്നംന്താനം, പാലയ്ക്കാതകിടി 13
29 കുറ്റൂര്‍ 6
30 മലയാലപ്പുഴ കുമ്പഴ, ഏറം, വടക്കുപ്പുറം, താഴം, പുതുക്കുളം 11
31 മല്ലപ്പളളി മല്ലപ്പളളി 9
32 മല്ലപ്പുഴശേരി 3
33 മൈലപ്ര 2
34 നാറാണംമൂഴി 1
35 നാരങ്ങാനം 2
36 നെടുമ്പ്രം നെടുമ്പ്രം, പൊടിയാടി 13
37 നിരണം 1
38 ഓമല്ലൂര്‍ ഓമല്ലൂര്‍, പറയനാലി, മഞ്ഞിനിക്കര, പുത്തന്‍പീടിക 16
39 പളളിക്കല്‍ പളളിക്കല്‍, പഴകുളം, പെരിങ്ങനാട്, ചേന്നംപളളി 9
40 പ്രമാടം ഇളകൊളളൂര്‍, മല്ലശേരി, വെളളപ്പാറ, പ്രമാടം 10
41 പുറമറ്റം 4
42 റാന്നി 1
43 റാന്നി-അങ്ങാടി 2
44 റാന്നി-പഴവങ്ങാടി 3
45 സീതത്തോട് 2
46 തോട്ടപ്പുഴശേരി 2
47 തുമ്പമണ്‍ 1
48 വളളിക്കോട് 2
49 വെച്ചൂച്ചിറ 1
50 മറ്റ് ജില്ലക്കാര്‍ 10

സെപ്റ്റംബര്‍ അഞ്ചിന് ആലപ്പൂഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 8923 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശി (74) ഒക്ടോബര്‍ നാലിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2)സെപ്റ്റംബര്‍ 24ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (75) ഒക്ടോബര്‍ നാലിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 54 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 102 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6417 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2449 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2338 പേര്‍ ജില്ലയിലും, 111 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 187 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 120 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 65 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 185 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 88 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 48 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 53 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 83 പേരും, നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 41 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 25 പേരും, ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 1101 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 106 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 2130 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ജില്ലയില്‍ 14623 കോണ്ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2270 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3427 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 20320 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 78320, 0, 78320.
2 ട്രൂനാറ്റ് പരിശോധന 2321, 0, 2321.
3 സി.ബി.നാറ്റ് പരിശോധന 73, 2, 75.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 43276 , 46, 43322.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 124475, 48, 124523.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 542 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 590 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1256 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.78 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 44 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 82 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1672 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…