സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഓണ്‍ലൈന്‍ മുഖേന ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുളള സമയപരിധി നീട്ടി

സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഈ മാസം എട്ട് വരെ ദീര്‍ഘിപ്പിച്ചു. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ യൂസര്‍ ഐ.ഡി യും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ട്രേഡ് ഓപ്ഷന്‍ നല്‍കണം. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും ട്രേഡ് ഓപ്ഷന്‍ നല്‍കാം. പുതിയതായി അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കില്ല. അപേക്ഷയുടെ പ്രിന്റൗട്ട് ഐ.ടി.ഐ യില്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഗവ:ഐ.ടി.ഐ യില്‍ ബന്ധപ്പെടുക. ഫോണ്‍ : 0468-2258710

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…