സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ച ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ പോലീസ് സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായി നിയോഗിക്കപ്പെട്ട ആര്‍.നിശാന്തിനിക്ക് aparachitha.pol@ kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതികള്‍ അയക്കാം. 9497999955 എന്ന നമ്പരിലും പരാതി അയക്കാം.
പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും പൊതുവെ വര്‍ധിക്കുന്നുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി അടിയന്തര പരിഹാര നടപടി കൈകൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പുരോഗമന കാലഘട്ടത്തിലും സ്ത്രീകള്‍ ഭര്‍തൃ ഗൃഹങ്ങളില്‍ സ്ത്രീധനത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നതു തികച്ചും അപരിഷ്‌കൃതമാണ്. ഇത്തരം ക്രൂരതകള്‍ തടയുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പുരുഷാധിപത്യ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണു സ്ത്രീകളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത്.

ഇവരെ നിലയ്ക്കുനിര്‍ത്തുന്ന തരത്തില്‍ പോലീസ് നടപടിയുണ്ടാകും. പെണ്ണിനെ പണവും സമ്പത്തും നേടാനുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ സമൂഹത്തെ പിന്നോട്ടടിക്കുന്നവരാണെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്നവരെ നിയമനടപടികള്‍ക്കു വിധേയരാക്കുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…