പത്തനംതിട്ട :കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ഫിഷറീസ് ഓഫീസ് മുതല്‍ കീത്തോട്ടത്തില്‍പ്പടി വരെ), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.