
കടമ്പനാട്: കടമ്പനാട് മാര്‍ക്കറ്റ് നവീകരണം നിര്‍മാണോത്ഘാടനം. ജില്ലാപഞ്ചായത്തില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണപ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉല്‍ഘാടനം ജില്ലാപഞ്ചായത്തു അംഗം റ്റി മുരുകേഷ് നിര്‍വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് എ ആര്‍ അജീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, പഞ്ചയാത്തു വൈസ്പ്രസിഡന്റ് സരസ്വതിയമ്മ, വാര്‍ഡ് മെമ്പര്‍ രാധാമോള്‍ ,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ആര്‍ രാജേന്ദ്രന്‍പിള്ള, മോഹനന്‍ നായര്‍ റ്റി, ആര്‍ ബിജു എന്നിവര്‍ സംസാരിച്ചു.ആധുനീക രീതിയില്‍ ഉള്ള ഫിഷ്മാര്‍കാറ്റും സ്റ്റാളുകള്‍ എന്നിവയാണ് പ്രോജെക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്