കടമ്പനാട്: കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് നെല്ലിമുകള്‍ കണ്ടെയ്മെന്റ് സോണ്‍ ആയതിനാല്‍ പ്രധാനറോഡുകള്‍ 7 ദിവസത്തേക്ക് അടയ്ക്കും . മോതിരച്ചുള്ളിമല-ലക്ഷം വീട് എന്നിവിടങ്ങളില്‍ താമസിക്കുന്ന 31 ഓളം പേര്‍ക്കാണ് പോസിറ്റീവ് ആയത്. കഴിഞ്ഞ ഏപ്രിലില്‍ കോവിഡിനെ തുടര്‍ന്ന് നെല്ലിമുകളില്‍ യുവാവ് മരിച്ചിരുന്നു. അന്നും ഏഴ്ദിവസത്തേക്ക് കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ പലരും മാസ്‌ക് ഉപയോഗിക്കാതെയാണ് യാത്രചെയ്യുന്നത്. ഇത് കോവിഡ് വ്യാപനം കൂടുതലാകാന്‍ സാധ്യതകള്‍ ഏറെയാണ്. രണ്ട് കോളനികളില്‍ മാത്രമാണ് 31 പേര്‍ക്ക് പോസിറ്റീവ് ആയത്.
കോവിഡ് രോഗം സ്ഥിതീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികാവിവരങ്ങള്‍ കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശപ്രകാരമാണ് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
ഈ പ്രദേശത്തെ വ്യാപാരികളും ജനങ്ങളും മഹാമാരിക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വാര്‍ഡുമെമ്പര്‍ ഷീജാകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടേയും നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്.