
കടമ്പനാട് : കണ്‍ടെയ്ന്‍മെന്റ് സോണിന്റെ പേരില്‍ കടമ്പനാട് പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുഴിവേലിയുടെ വീട്ടിലേക്കുള്ള വഴി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ നേതൃത്വത്തില്‍ അടച്ചതായി പരാതി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല റോഡ് അടച്ചതെന്നും കോവിഡ് രോഗികള്‍ ഇല്ലാത്ത ഭാഗമാണ് അടച്ചതെന്നും സുരേഷ് കുഴിവേലി പറയുന്നു.
കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും പറഞ്ഞു. അഞ്ചാം വാര്‍ഡ് കണ്‍ടെയ്ന്‍മെന്റ് സോണാണ്. കൂടുതല്‍ ആളുകള്‍ ഇറങ്ങുന്നഭാഗം മാത്രമാണ് അടച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.