തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് ഓണ്‍ലൈനില്‍

കടമ്പനാട്: തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് ഓണ്‍ലൈനില്‍ നടത്തും. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 10-ന് പ്രസിദ്ധീകരിക്കും.

പേരു ചേര്‍ക്കാനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ശനിയാഴ്ചകൂടി നല്‍കാം. പേരുചേര്‍ക്കാനുള്ള ഹിയറിങ്ങിന് നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാന്‍ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ ആയോ ആള്‍വശമോ എത്തിക്കാം. ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ഫോണ്‍ വീഡിയോകോള്‍ വഴിയോ ഹിയറിങ് നടത്താനും സൗകര്യമുണ്ട്. പട്ടികയെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ക്കും ഇതേരീതിയില്‍ ഹിയറിങ് നടത്തും.

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…