ഓപ്പറേഷന്‍ ട്വിന്‍സ്: കടമ്പനാട്ട് കള്ളവോട്ടുകാര്‍ വെള്ളം കുടിക്കും

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്ന് തെളിവുകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ ട്വിന്‍സ്
(www.operationtwins.com) എന്ന വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടര്‍മാരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത് നിയോജകമണ്ഡലത്തിന്റെ നമ്ബര്‍, ബൂത്ത് നമ്ബര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്ബര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്ബര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്തനിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്ബര്‍, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. യഥാര്‍ത്ഥ വോട്ടര്‍ അറിയാതെയാണ് പലപ്പോഴും ഇരട്ട വോട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത്. വെബ്സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…