പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും, കോട്ടപ്പാറ പ്ലാക്കല്‍ റോഡും, സമീപം കൊട്ടാരം ഭാഗവും), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, 10, 11, 12, 15, 16, 17, 18, 21, 23, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നിട വെസ്റ്റ്), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, 15, 16, 17, 19, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ചെങ്ങാറമല ജംഗ്ഷന്‍, മുക്കാട്ടുപടി ഭാഗങ്ങള്‍)എന്നീ പ്രദേശങ്ങളില്‍ മേയ് 14 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.