പത്തനംതിട്ട: സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ `മുഖ്യമന്ത്രി’യായി ബാല പാര്‍ലമെന്റ് നിയന്ത്രിച്ച പെണ്‍കുട്ടി ഇരുപത്തി രണ്ടാംവയസില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
തിരുവനന്തപുരത്ത് മേയറായും അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായും ഇരുപത്തിയൊന്നുവയസുള്ള യുവതികളെ നിയോഗിച്ച സി.പി.എം തന്നെയാണ് ഇവിടെ പ്രിയങ്കയെ പ്രസിഡന്റാക്കിയത്. മുതിര്‍ന്ന വനിതാ അംഗങ്ങള്‍ ഉണ്ടെങ്കിലും അഞ്ചാം വാര്‍ഡില്‍ നിന്ന് 230 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രിയങ്കയെ തിരഞ്ഞെടുക്കുകയായിരുന്നു.
2016-ല്‍ കുടുംബശ്രീ നടത്തിയ ബാലപാര്‍ലമെന്റ് മത്സരത്തില്‍ ജേതാവായാണ് അന്ന് മുഖ്യമന്ത്രിയായത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എസ് സി സൈക്കോളജി അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ്.കടമ്പനാട് മുല്ലശേരില്‍ പ്രതാപന്റെയും ആശാ പ്രതാപിന്റെയും മകളാണ്.
മസ്‌കുലര്‍ ഡിസ്‌ട്രൊഫി രോഗം ബാധിച്ചവരുടെ സംഘടനയായ മൈന്‍ഡിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. എസ് എഫ് ഐ അടൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്.