
കടമ്പനാട്: കോവിഡ് പോസിറ്റീവായി മരണപ്പെട്ട വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ നേതൃത്വം നല്‍കി സിപിഎം കടമ്പനാട് ലോക്കല്‍ കമ്മറ്റി അംഗം റിജോ.കെ.ബാബുവും സഹപ്രവര്‍ത്തകരും.
ഏറത്ത് പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ താമസിക്കുന്ന മത്തായി (95) വയസ്സ് കോവിഡ് ബാധിച്ചു മരിച്ചത്.ഈ കുടുംബത്തിലെ പന്ത്രണ്ടോളം പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 3.30 മണിയോടെയാണ് മത്തായി മരണപ്പെട്ടത്. തുടര്‍ന്ന് റിജോയും സഹപ്രവര്‍ത്തകരും ഹെല്‍ത്ത് ഓഫീസറുമായി ബന്ധപ്പെടുകയും, സംസ്‌കാരത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു.ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് സൂരജ്, ഷിജു, ബിനില്‍ ഷാ എന്നിവരും റിജോയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു.