
കടമ്പനാട്:സംസ്‌ക്കാര ശുശ്രുകള്‍ക്ക് നേതൃത്വം നല്‍കി യൂത്ത് കെയര്‍ & കോണ്‍ഗ്രസ് കോവിഡ് കെയര്‍ വോളണ്ടിയര്‍മാര്‍
കടമ്പനാട് ഒന്നാം വാര്‍ഡില്‍ കോവിഡ് ബാധിതനായി മരണപ്പെട്ട മുപ്പന്നയില്‍ റെജിയുടെ സംസ്‌കാര ചടങ്ങുകള്‍ കോണ്‍ഗ്രസ് കോവിഡ് കെയറിന്റെയും , യൂത്ത് കെയറിന്റെയും ഭാഗമായിയുള്ള വോളണ്ടിയറുമാരുടെ നേതൃത്യത്തില്‍ നടന്നു..
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി മാമ്മന്‍, 141 ആം ബൂത്ത് പ്രസിഡന്റ് സിന്ദാര്‍ മണി , യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി. മനോജ് , നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജെറിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി