കടമ്പനാട്: സ്പെഷ്യല്‍ വില്ലേജ് ഓഫീസറായി പ്രൊമോഷന് ആയി കാസര്‍കോടിന് സ്ഥലം മാറി പോകുന്ന രേണുചന്ദ്രന്‍ ആദരവ് നല്കി.കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വില്ലേജ് വികസന സമിതി അംഗങ്ങളുടെ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്,അംഗങ്ങളായ റെജി മാമ്മന്‍, റ്റി പ്രസന്നകുമാര്‍, രാജേന്ദ്രന് പിള്ള, വൈ. രാജന്, സാംസണ് ഡാനിയേല്‍, വിമലാ മധു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സ്വയം സ്നേഹിക്കുന്ന ആളിന് മാത്രമേ മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയൂ. അതുപോലെ ഉള്ളില്‍ സന്തോഷമുണ്ടെങ്കിലേ പൊതുജനത്തിനും സന്തോഷവും സംതൃപ്തിയും ലഭിക്കൂ.അത്തരത്തില്‍ മറ്റൊരാളിന്റെ സങ്കടം കേള്‍ക്കാന്‍ സദാ തയ്യാറായിരുന്ന ഒരു ഉദ്യോഗസ്ഥ ആണ് മതി രേണു ചന്ദ്രന്. പ്രസിഡന്റ് അഭിപ്രായ പെട്ടു.യോഗത്തിന് വില്ലേജ് ഓഫീസര്‍ രാജേഷ് കുമാര്‍ കെ സ്വാഗതവും സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി. രഘുനാഥ് നന്ദിയും പറഞ്ഞു.