കടമ്പനാട് : PRPC യ്ക്ക് കീഴിലുള്ള അടൂര്‍ മദര്‍ തേരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കടമ്പനാട് കിഴക്ക് സോണല്‍ സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ മേഖലയായി പ്രഖ്യാപിച്ചു.. കടമ്പനാട് പഞ്ചായത്തിലെ 3, 4, 5, 12, 13 വാര്‍ഡുകളിലെ വീടുവിടാന്തരം കയറിയിറങ്ങി സര്‍വ്വേയിലുടെ പാലിയേറ്റീവ് വാളന്റിയര്‍ കണ്ടെത്തിയ മാരകരോഗികളടക്കമുള്ള 56 കിടപ്പുരോഗികളുടെ സംരക്ഷണം എറ്റെടുത്തു കൊണ്ട് സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ മേഖലയായി സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എസ് മനോജ് പ്രഖ്യാപിച്ചു. മഞ്ഞാലി ബോധിഗ്രാം കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ വാളന്റിയര്‍ സംഗമത്തില്‍ സോണല്‍ പ്രസിഡണ്ട് അഡ്വ.എം പ്രിജി അദ്ധ്യക്ഷനായിരുന്നു.
PRPC ജില്ലാ സെക്രട്ടറി അഡ്വ.എസ് ഷാജഹാന്‍ സാന്ത്വന പരിചരണ (പതിജ്ഞ ചൊല്ലികൊടുത്തു. സോണല്‍ സെക്രട്ടറി സുനീഷ് സ്വാഗതം പറഞ്ഞു. 5 വാര്‍ഡുകളിലെ ഏറ്റെടുത്ത കിടപ്പുരോഗികളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എ.ആര്‍ ജയകൃഷ്ണന്‍ ഏറ്റുവാങ്ങി. പാലിയേറ്റീവ് ഗവേണിംഗ് കമ്മിറ്റിയംഗങ്ങളായ സുരേഷ്‌കുമാര്‍ , C.അജി, ഡോക്ടര്‍ നീഷാദ് എസ്.നായര്‍, മിനി അച്ചന്‍കുഞ്ഞ്, ജോസഫ് ഏരിയാ കോഡിനേറ്റര്‍ അഷ്‌കര്‍ മേട്ടുപുറം എന്നിവര്‍ പങ്കെടുത്തു.