അടൂര്‍: അറിവിന്റെ അക്ഷയ ഖനി തുറന്ന് കടമ്പനാട് കെ.ആര്. കെ.പി.എം ബി.എച്ച്.എസ് & വി.എച്ച്.എസ്.എസ്.ഇവിടുത്തെ കെ.രവീന്ദ്രനാഥന്‍ പിള്ള സ്മാരക ലൈബ്രറിയില്‍ നാലായിരത്തിലധികം പുതിയ പുസ്തങ്ങളും ആയിരത്തിലധികം പഴയ പുസ്തകങ്ങളും ഉണ്ട്. ബാലസഹിത്യകൃതികളും കവിതകളുടേയും വലിയ ശേഖരം ഉണ്ട്. ഇത്തരം വിപുലമായ പുസ്തകശേഖരത്തോട് കൂടിയുള്ള ലൈബ്രറികള്‍ സ്കൂളുകളില്‍ അപൂര്‍വ്വമാണ്. നോവലുകള്‍, ചെറുകഥ, ആത്മകഥ, , യാത്രാവിവരണം ,
കവിതകള്‍, നാടകങ്ങള്‍ എന്നിവ ശേഖരത്തില്‍ ഉണ്ട്. ലൈബ്രറിയില്‍ എത്തി പുസ്തകങ്ങള്‍ എടുക്കുന്നതിന് പുറമെ
അധ്യാപകരുടെ നേതൃത്വത്തി ക്ലാസ് മുറികളില്‍ പുസ്തകങ്ങള്‍ എത്തിച്ചു കൊടുത്തും വായനയ്ക്ക് കളമൊരുക്കുന്നുണ്ട്.
കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കുന്നതിനായി ക്ലാസുകളില്‍ ഒരു പിരീഡും ക്രമീകരിച്ചിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് വലിയ ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ പിറന്നാള്‍ ദിവസം സ്കൂള്‍ ലൈബ്രറിയിലേക്ക് അവരുടെ വകയായി ഒരു പുസ്തകം നല്കുന്ന രീതിയും ഉണ്ട്.ഇവിടുത്തെ ലൈബ്രറിയുടെ പുറം ചുവരുകളില്‍ മലയാളത്തിലെ പ്രീയപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങള്‍ പതിച്ചതും ഏറെ ശ്രദ്ധേയമാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കലാകാരനുമായ പ്രകാശം കടമ്പനാടാണ് സ്കൂള്‍ കെട്ടിടത്തിന്റെ ഭിത്തികളില്‍ ചിത്രങ്ങള്‍ വരച്ചത്. പൂര്‍വ്വ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ പ്രവര്‍ത്തനത്തിന് പിന്തുണയുമായി രംഗത്തുണ്ട്.