കടമ്പനാട്: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത കിറ്റിന്റെ പേരില്‍ പത്ത് ലക്ഷം രൂപയുടെ അഴിമതി നടന്നതായി മണ്ണടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു
ഓരോ വാര്‍ഡിലും ആയിരം രൂപ വിലവരുന്ന കാച്ചില്‍ ചേന മഞ്ഞള്‍ ഇഞ്ചി എന്നിവയാണ് വിതരണം ചെയ്തത് എന്നാല്‍ ഉപയോഗശൂന്യമായതും ഇരുനൂറ് രൂപയില്‍ താഴെ മാത്രം വിലവരുന്ന വസ്തുക്കളാണ് വിതരണം ചെയ്തിട്ടുള്ളത് ഈ പദ്ധതി പ്രകാരം പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചിരിക്കുകയാണ്
ആര്‍ക്കും പ്രയോജനമില്ലാത്ത വസ്തുക്കള്‍ കര്‍ഷകര്‍ക്കുള്ള കിറ്റെന്ന നിലയില്‍ വിതരണം ചെയ്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയതിനെപ്പറ്റി അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ണടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു