അപകടമരികെ; ദേശീയ പാതയില്‍ നെല്ലിമുകളില്‍ കലുങ്ക് അപകടാവസ്ഥയില്‍

അടൂര്‍ : ദേശീയ പാതയില്‍ നെല്ലിമുകളില്‍ കലുങ്ങ് അപകടാവസ്ഥയില്‍. കൊല്ലം -ചവറ വണ്ടിപ്പെരിയാര്‍ ദേശീയ പാത 183 എയില്‍പ്പെട്ട കലുങ്കാണ് അപകടാവസ്ഥയിലായത്. കലുങ്കിന്റെ അടിവശത്തെ കോണ്‍ക്രീറ്റുപാളഇകള്‍ ഇളകി കമ്പികള്‍ ദ്രവിച്ച നിലയിലാണ്. വലിയ വാഹനങ്ങള്‍ പോകുമ്പനാള്‍ കോണ്‍ക്രീറ്റ് പാളികള്‍ കൊഴിഞ്ഞുവീഴുന്നുണ്ട്. ഇത്രയും അപകടാവസ്ഥയിലായിട്ടും കലുങ്ക് പുനര്‍നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കലുങ്കാണിത്. ഈ കലുങ്കിന് 500 മീറ്റര്‍ അകലെയുള്ള മറ്റൊരു കലുങ്ക് പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കയാണ്.

 

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…